ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) ഓണാഘോഷം സംഘടിപ്പിച്ചു.ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍വർത്തകരും പങ്കെടുത്ത ആഘോഷങ്ങൾ വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങി.മാവേലിയായി വേഷമിട്ട കൂട്ടായ്മ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഏറെ പ്രശംസ പിടിച്ചുപറ്റി.ചടങ്ങിൽ രക്ഷാധികാരി പി.എം. മായിന്‍കുട്ടി ഓണസന്ദേശം നല്കി.പ്രസിഡന്റ് സുബൈര്‍ മുട്ടം സ്വാഗതവും ട്രഷറര്‍ സുബൈര്‍ മത്താശ്ശേരി നന്ദിയും പറഞ്ഞു.കലാപരിപാടികൾക്ക് കോഓഡിനേറ്റര്‍ കലാം എടയാർ നേതൃത്വം നൽകി.ഹാഷിം അബു അഹമ്മദ് കവിതാലാപനം നടത്തി.മിര്‍സ ഷരീഫ്, നൂഹ് ബീമാപള്ളി, ഹാരിസ് കണ്ണൂര്‍, പാകിസ്താനി സ്വദേശി കാസിം,കൂട്ടായ്മ അംഗങ്ങളായ കലാം എടയാര്‍, അന്‍വര്‍ തൊട്ടുംമുഖം,അമാന്‍ ഫൈസല്‍, സഹീര്‍ മഞ്ഞാലി,ഷിനു ജമാല്‍, പി.എം. മായിന്‍കുട്ടി, സിമി അബ്ദുല്‍ഖാദര്‍, ഫാത്തിമ അബ്ദുല്‍ഖാദര്‍, മുഫസില ഷിനു, സാബിഹ ഷിനു, നോവ സഹീര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.
![]()
