ദമ്മാം: കോർണിഷ് സോക്കർ ക്ലബ് സംഘടിപ്പിച്ച ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ യു.എഫ്.സി അൽഖോബാറിനെ പരാജയപ്പെടുത്തി ടേസ്റ്റി ഖത്വീഫ് ജേതാക്കളായി.രു ഗോളിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ കപ്പ് നേടിയത്.ഗുസൈബി സ്റ്റേഡിയത്തിൽ പ്രമുഖ താരനിരയുമായെത്തിയ ഇരു ടീമുകളും വാശിയേറിയ കളിയാണ് കാഴ്ചവെച്ചത്.റെദ കം യുനൈറ്റഡ് പ്രതിനിധികളായ റംസീനും നബീഹും ചേർന്ന് വിജയികള്ക്കുള്ള ട്രോഫിയും സി.എസ്.സി എക്സിക്യൂട്ടിവ് മെംബർമാരായ അഷ്റഫ് സോണി,വസീം ബീരിച്ചേരി എന്നിവർ ചേർന്ന് പ്രൈസ് മണിയും കൈമാറി.റണ്ണേഴ്സായ യു.എഫ്.സി അൽഖോബാറിന് ഇബ്തികാർ ഗൾഫ് ട്രേഡിങ് പ്രതിനിധി അബ്ദുൽ റസാഖ് പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു.ടൂർണമെൻറിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ടേസ്റ്റി ഖത്വീഫിന്റെ അസീസിനുള്ള സമ്മാനം ശറഫുദ്ധീൻ റോയൽ മലബാർ സമ്മാനിച്ചു.മറ്റു മികച്ച താരങ്ങളായി ടേസ്റ്റി ഖത്വീഫിന്റെ അസീസ് (ടോപ് സ്കോറർ), ശാഹുൽ ഹമീദ് (മാൻ ഓഫ് ദ ഫൈനൽ മാച്ച്),ടേസ്റ്റി ഖത്വീഫിന്റെ ഷമീം (ഗോൾ കീപ്പർ) എന്നിവരെ തിരഞ്ഞെടുത്തു.മലയാളി റഫറിമാറായ അബ്ദുറഹ്മാൻ, അർഷദ്, അജ്മൽ എന്നിവരായിരുന്നു ടൂർണമെൻറ് നിയന്ത്രിച്ചത്.
മുഖ്യരക്ഷാധികാരി സക്കീർ വള്ളക്കടവിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനച്ചടങ്ങിൽ മലപ്പുറം പുളിക്കൽ സ്വദേശി ഷബീർ മുണ്ടൊട്ടിലിനെയും കാസർകോട് തൃക്കരിപ്പൂർ സ്വദേശി എ.പി. മുഹമ്മദലിയെയെയും പ്രശംസാഫലകം നൽകി ആദരിച്ചു. മാധ്യമപുരസ്കാരം ലഭിച്ച സുബൈർ ഉദിനൂരിനെയും ആദരിച്ചു.ക്ലബ് സെക്രട്ടറി ജുനൈന്ദ് നീലേശ്വരം സ്വാഗതവും ടൂർണമെൻറ് കൺവീനർ സമദ് കാടങ്കോട് നന്ദിയും പറഞ്ഞു.
ക്ലബ് പ്രസിഡൻറ് റഫീഖ് ചാച്ച, ജോൺ കോശി, സി.കെ.വി. അഷ്റഫ്, ശറഫുദ്ധീൻ റോയൽ മലബാർ,ശാഹുൽ ഹമീദ് നീലേശ്വരം, ബഷീർ കാരോളം,അനസ് സീതിരകത്ത്, ഡിഫ പ്രതിനിധികളായ മുജീബ് കളത്തിൽ, ലിയാക്കത്തലി, സക്കീർ പുളിക്കൽ എന്നിവർ പങ്കെടുത്തു.
അഷ്റഫ് സോണി, സമീർ കരമന, വസീം ബീരിച്ചേരി, സബാഹ് കോഴിക്കോട്, ഹനീഫ് മഞ്ചേരി,ഷാഫി കോഴിക്കോട്, റഷീദ് റവാബി, അസ്ഹർ ബീരിച്ചേരി, റഹീം രാമന്തളി, സാക്കു എന്നിവർ നേതൃത്വം നൽകി
![]()
