മനാമ:ആലപ്പുഴ കായംകുളം പുതുപ്പള്ളി ദേവികുളങ്ങര വാരണപ്പള്ളി കാട്ടിൽ വീട്ടിൽ വിജിൻ മോഹൻ ( 41) താമസസ്ഥലമായ സനതിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സിത്രയിൽ സ്വകാര്യ വർക്ഷോപ്പിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബി കെ എസ് എഫ് പ്രവർത്തകർ അറിയിച്ചു.ഭാര്യയും ഏക മകളും നാട്ടിൽ.
![]()
