അഹമ്മദാബാദ് : ഒക്ടോബർ 14 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം കളർഫുൾ ആകാൻ ബിസിസിഐ . സച്ചിനും അമിത് ഷായും അമിതാബ് ബച്ചനും,രജനി കാന്തും കൂടാതെ
അർജിത് സിങ്, ശ്രേയ ഘോഷാൽ തുടങ്ങി പ്രഗത്ബരുടെ ഒരു വലിയ താരനിര തന്നെ ഇന്ത്യ പാക് മത്സരം കാണാൻ അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ എത്തി ചേരും . അവരോടൊപ്പം റിയാദിൽ നിന്നും മലയാളി സാന്നിധ്യവും . ലോകകപ്പ് ക്രിക്കറ്റിന്റെ സ്പോൺസർമാരായ കൊക്കകോള കമ്പനിയിലെ ട്രെയിനിങ് മാനേജർ മലയാളി കൊല്ലം സ്വദേശി വേണുഗോപാൽ ഉൾപ്പെടെ 25 പേരാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം കാണാൻ നാളെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഉണ്ടാകുക .
ഇന്ത്യയിലേക്ക് ഇന്ന് രാത്രി കളി കാണാനായി യാത്ര തിരിക്കുന്ന സംഘo ഇന്ത്യ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെന്നും സംഘo പറഞ്ഞു
![]()
