ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സീപ്ലെയിൻ പറന്നുയർന്നു. സൗദി അറേബ്യയിലെ റെഡ് സീ ദ്വീപ് റിസോർട്ടുകളിലേക്ക് അതിഥികളെ എത്തിക്കുന്നതിനായി റെഡ് സീ ഗ്ലോബൽ സൗദി അറേബ്യയിലെ ആദ്യത്തെ സീപ്ലെയിൻ പറക്കൽ ആരംഭിച്ചു. ഫ്ലൈ റെഡ് സീ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ സീപ്ലെയിൻ ബുധനാഴ്ചയാണ് ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്. തുടക്കത്തിൽ നാല് കാരവൻ സീപ്ലെയിനുകൾ സർവീസ് നടത്തുമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.
ഓരോ വിമാനത്തിനും ഒരു പൈലറ്റിനെയും ആറ് അതിഥികളെയും വഹിക്കാൻ കഴിയുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ദ്വീപ് റിസോർട്ടുകളിലേക്ക് സന്ദർശകരെ ഇത് വഴി എത്തിക്കും. യാത്രക്കാരുടെ ലഗേജുകൾ ഉൾക്കൊള്ളാൻ കഴിയും. ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസം ഡെസ്റ്റിനേഷനുകളായി റെഡ് സീ മാറുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
![]()
