തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ടോടെയാണ് ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂർത്തിയാക്കിയാണ് ഷെൻ ഹുവ 15 എന്ന കപ്പൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പൽ. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ.ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന് നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്നുകലുമായാണ് കപ്പൽ എത്തിയത്.
![]()
