അബൂദബി : ദര്‍ശന സാംസ്കാരിക വേദി അബൂദബിയുടെ പുതിയ കമ്മിറ്റിയുടെ പ്രവര്ത്തനോത്ഘാടനവുംഓണം ആഘോഷവും മലയാളി സമാജത്തില്‍ നടന്നു. പ്രസിഡന്റ് നസീര്‍ പെരുമ്പാവൂരിന്റെ അധ്യക്ഷതയില്‍ ദര്‍ശന രക്ഷാധികാരി ഡോക്ടര്‍ ധനലക്ഷ്മി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മലയാളി സമാജം വൈസ് പ്രസിഡന്റ് രേഖീന്‍ സോമന്, ജനറല്‍ സെക്രട്ടറി എം യു ഇര്‍ഷാദ്, യേശു ശീലന്‍, കുഞ്ഞുരാമന്, പി എ അഷ്റഫ്, സൂരജ് പ്രഭാകര്‍, സുധീഷ് കൊപ്പം, കല വിഭാഗം സെക്രട്ടറി മിഥുന് കുറുപ്പ്, മുന്‍ പ്രസിഡന്റ് ബിജു വാര്യര്‍, ജോയിന്റ് സെക്രട്ടറി ബദരിയാ സിറാജ്, വനിതാ കണ്‍വീനര്‍ സരിസ ബൈജു, നയന ഹമീഷ്, ഷാനി മുബാറക്, രോഹിണി പ്രമോദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
ഡോ: ഷാസിയ, ഹസീബ്, ഫഹീം, റോണി തുടങ്ങി 10 ഓളം ഗായകര്‍ ഒരുക്കിയ സംഗീത വിരുന്ന്, നൃത്തങ്ങള്‍, തിരുവാതിര തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. കോര്‍ഡിനേറ്റര്‍ സിറാജ് മാള പരിപാടി നിയന്ത്രിച്ചു . ട്രഷറര്‍ റിയാസ് പി ടി നന്ദി പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി രുചികരമായ ഓണ സദ്യ വിളമ്പി. നഴ്സിംഗ് മേഖലയില്‍ പ്രവാസ ലോകത്ത് 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 31 പേരെ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു
![]()
