അബൂദബി:യുവകലാസാഹിതി അബൂദബി ഘടകം വാര്‍ഷിക സംഗമം കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചു. എം സിദ്ദിഖിന്റെ അധ്യക്ഷതയില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു
കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ വര്‍ഗീസ്, പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കര്‍ പ്രസംഗിച്ചു. ചന്ദ്രശേഖരന്, സുനില്‍ ബാഹുലേയന് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മനു കൈനകരി സ്വാഗതവും സുല്‍ഫിക്കര്‍ ചെങ്ങാനത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: രഞ്ജിത്ത് പരിയാരം (സെക്രട്ടറി), ആര് ശങ്കര്‍ (പ്രസിഡന്റ്), സുല്‍ഫിക്കര്‍ ചെങ്ങനാത്ത് (ട്രഷറര്‍), രാകേഷ് നമ്പ്യാര്‍, രത്നകുമാര്‍ മേലായിക്കണ്ടി (വൈസ് പ്രസി.), ഫൈസല്‍ ആലിങ്ങല്‍, സീമ കൃഷ്ണന് (ജോയിന്റ് സെക്രട്ടറി), എം പി പ്രജീഷ് (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു
![]()
