അബുദാബി:അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. അടുത്ത വർഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും. . ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്കാരങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചാണ് നിർമ്മാണം.രാമായണവും മഹാഭാരതവുമെല്ലാം പരാമർശിക്കുന്ന കൊത്തുപണികൾക്കൊപ്പം അറബ് ചിഹ്നങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. നൂറ് കണക്കിന് തൊഴിലാളികളാണ് ഒരേ സമയം ക്ഷേത്രത്തിന്റ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 27 ഏക്കർ സ്ഥലത്താണ് ഹിന്ദു ക്ഷേത്രം ഉയരുന്നത്.
അടുത്ത വർഷം ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര സമർപ്പണ ചടങ്ങുകൾക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വം വഹിക്കും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 18 മുതലായിരിക്കും എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക
![]()
