ആലപ്പുഴ:രണ്ടുമാസമായി കിടപ്പ് രോഗിയായ ആലപ്പുഴ വെള്ളക്കിണർ വാർഡിൽ പരുത്തിപ്പള്ളിൽ ചന്ദ്രമോഹനെ ഗാന്ധിഭവൻ ഏറ്റെടുത്തത്.
അവസ്ഥ വളരെ ദയനീയമാണ്. ശരീരമാസകലം വ്രണങ്ങളുണ്ടായി പഴുത്ത് അഴുകുന്ന നിലയിലാണ്.
സാമ്പത്തികപ്രയാസം കാരണം തന്റെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്തിട്ട് മറ്റൊരു മുറിയിൽ താമസിച്ചുവരികയായിരുന്ന ചന്ദ്രമോഹന്റെ അവസ്ഥ അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ അറിയിച്ചതിനെത്തുടർന്നാണ് ചന്ദ്രമോഹന് ആശ്വാസത്തിന്റെ തണലൊരുങ്ങിയത്. അയൽവാസികൾ ഭക്ഷണം കൊണ്ടുപോയി കിടക്കയ്ക്കരികിൽ വയ്ക്കുമെങ്കിലും അതെടുത്ത് കഴിക്കാൻ പോലുമുള്ള കഴിയാത്ത അവസ്ഥയായിരുന്നു.ഇടയ്ക്ക് ലഭിക്കുന്ന പാലിയേറ്റീവ് പരിചരണം മാത്രമായിരുന്നു ഏക ആശ്വാസം.
എ.എം. ആരിഫ് എം.പി,എച്ച്. സലാം എം.എൽ.എ, ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ ഏ.ഒ. അബീൻ, സീനിയർ സൂപ്രണ്ട് ദീപു, ആരോഗ്യപ്രവർത്തക സുകന്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി ബി. മുഹമ്മദ് ഷെമീർ, സേവനപ്രവർത്തകരായ സനൽകുമാർ, കിരൺ, അനന്തു എന്നിവരെത്തി ചന്ദ്രമോഹനെ ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തു.
അടിയന്തിര ചികിത്സ ആവശ്യമുള്ള ചന്ദ്രമോഹന് വിദഗ്ദ്ധ ചികിത്സ നൽകുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പറഞ്ഞു
![]()
