ജിദ്ദ : ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് നവ നേതൃത്വത്തെ തെരെഞ്ഞെടുത്തു
പ്രെസിഡന്റായി അബൂബക്കർ അരിമ്പ്രയെയും ജനറൽ സെക്രട്ടറിയായി വി.പി മുസ്തഫയയെയും വി.പി അബ്ദുറഹ്മാനെ ട്രഷറർ ആയും തെരെഞ്ഞെടുത്തു.ജനറൽ കൗൺസിൽ യോഗത്തിന് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി.സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി നിയോഗിച്ച റിട്ടേണിംങ്ഓഫീസർ റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പിമുസ്തഫയും നിരീക്ഷകനും മക്ക കെ.എം.സി.സി പ്രസിഡൻറുമായ കുഞ്ഞിമോൻ കാക്കിയ,മുജീബ് ഉപ്പട എന്നിവർ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകി.
ഭാരവാഹികൾ : ഇസ്മായിൽ മുണ്ടക്കുളം (ഉപദേശക സമിതി ചെയർമാൻ),സി.കെ അബ്ദുൽ റസാഖ് മാസ്റ്റർ, എ.കെ മുഹമ്മദ് ബാവ,ഹസൻ ബത്തേരി, ലത്തീഫ് മുസ്ല്യാരങ്ങാടി,ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, അഷ്റഫ് താഴേക്കാട് ( വൈസ് പ്രെസിഡന്റുമാർ ),ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ഷിഹാബ് താമരക്കുളം,സാബിൽ മമ്പാട്, സുബൈർ വട്ടോളി, സക്കീർ മണ്ണാർക്കാട്, സിറാജ് കണ്ണവം (സെക്രട്ടറിമാർ)
![]()
