ജിദ്ദ: ഇന്ത്യയും സൗദി അറേബ്യായും തമ്മിൽ ഊർജ രംഗത്ത് ധാരണ. ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ, ഹരിത – ക്ലീൻ ഹഡ്രജൻ, ഇവയുടെ വിതരണ ശൃംഖല എന്നീ മേഖലകളിലെ ധാരണാ പാത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. സൗദിയെ പ്രതിനിധീകരിച് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ രാജകുമാരനും ഇന്ത്യയെ പ്രതിനിധീകരിച്ച് വൈദ്യതി, നവീന – പുനരുപയോഗ വകുപ്പ് മന്ത്രി രാജ് കുമാർ സിംഗും ആണ് ഞായറാഴ്ച കരാറിൽ ഒപ്പ് വെച്ചത്. യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെ സൗദി തലസ്ഥാനമായ റിയാദിൽ നടന്നു കൊണ്ടിരിക്കുന്ന “മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക കാലാവസ്ഥാ വാരം 2023” പരിപാടിയിൽ വെച്ചായിരുന്നു ധാരണ പത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത് .
![]()
