ജിദ്ദ : കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ (കെ.ഡി.പി.എ) വാർഷികാഘോഷം വിപുലമായ ചടങ്ങുകളോടെ നവംബർ 17ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ ബ്രോഷർ പ്രകാശനം ജിദ്ദയിലെ സാംസ്കാരിക പ്രവർത്തകനും ഗായകനുമായ മിർസാ ശരീഫ് നിർവഹിച്ചു. വസന്തോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകരായ സുമി അരവിന്ദ്, സുമേഷ് അയിരൂർ, ഹാസ്യ കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, അൻസു കോന്നി എന്നിവർ പങ്കെടുക്കും. കൂടാതെ ജിദ്ദയിലെ നിരവധി കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായ ലക്കികൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ) പ്രസിഡന്റ് നാസിമുദ്ദീൻ കെ.ഡി.പി.എ ചെയർമാൻ നിസാർ യൂസുഫിൽനിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു
![]()
