ദുബായ് :ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി യുഎഇ. വനിതാ താരമായ അസ്മ അൽ ഹോസനിയാണ് രാജ്യത്തിന് വേണ്ടി ആദ്യ സ്വർണം നേടിയത്.
ആയോധന ഇനമായ ജു ജിറ്റ്സു മൽസരത്തിലാണ് അസ്മ അൽ ഹോസനിയുടെ ഈ നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ താരം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത്.
![]()
