തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതം ഒരു പെന്ഡുലമെന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. ഈ മാസം 27ന് പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങും.
ഗാനരചയിതാവ്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി.
![]()
