റിയാദ്: റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കായി . സർക്കാറിൽ നിന്നും പ്രവാസികൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെപ്പറ്റി അംഗങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയും ഒപ്പം നോർക്ക ഐ ഡി കാർഡ്, പ്രവാസി പെൻഷൻ പദ്ധതി എന്നിവയിൽ ചേരാൻ പ്രവർത്തകരെ സഹായിക്കുന്നതിനും വേണ്ടി ക്യാമ്പയിൻ ആരംഭിച്ചു.
ക്യാമ്പയിന്റെ ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ, മറ്റു ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൂവ്വാട്, ശുഐബ് മന്നാനി കാർത്തല, ഫർഹാൻ കാടാമ്പുഴ, ഫൈസൽ തിണ്ടലം, ഇസ്മായിൽ കാമ്പ്രത്ത്, മുഹമ്മദ് ദിലൈബ്, യൂനുസ് ചെങ്ങോട്ടൂർ, മുഹമ്മദ് കല്ലിങ്ങൽ, അബ്ദുൽ മജീദ് തലകാപ്പ്, അബ്ദുൽ ഗഫൂർ ആക്കപ്പറമ്പ്, ഹാഷിം മൂടാൽ, നൗഷാദ് കുറ്റിപ്പുറം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നോർക്ക ഐ. ഡി കാർഡ്, പ്രവാസി പെൻഷൻ പദ്ധതി എന്നിവയിൽ അംഗമാവാൻ താല്പര്യം ഉള്ളവർ കൺവീനർമാരായ നൗഷാദ് കുറ്റിപ്പുറം( 0530113899), ഇസ്മായിൽ പൊന്മള (0533640012) എന്നിവരുമായി ബന്ധപ്പെടണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ അറിയിച്ചു
![]()
