മനാമ: വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് വനിതാവിഭാഗത്തിന് നവനേതൃത്വം.2023-25 കാലഘട്ടത്തിലേക്കുള്ള നേതൃത്വത്തെ തെരെഞ്ഞെടുത്ത യോഗത്തിനു വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ജ്യോതിഷ് പണിക്കർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി സോണിയ വിനു (പ്രസിഡണ്ട്), ലിബി ജെയ്സൺ വൈസ് പ്രസിഡണ്ട്) ദീപ ദിലീഫ് (സെക്രട്ടറി), സുജ മോനി (ട്രഷറർ), സുനി ഫിലിപ്പ് (ചാരിറ്റി വിഭാഗം ചെയർ പേഴ്സൺ) ഷൈമ ലിതീഷ് പണിക്കർ, ദീപ അജേഷ് (എൻറർ ടൈൻമെൻറ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികളായ കാത്തു സച്ചിൻ ദേവ്, ലീബ രാജേഷ്, സന്ധ്യ രാജേഷ്, ഷൈജു കൻപ്രത്ത്, ഡോക്ടർ രൂപ്ചന്ദ്, ഡോക്ടർ സിതാര ശ്രീധർ, റുമൈസ അബ്ബാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ചെയർമാൻ എഫ്.എം.ഫൈസൽ സ്വാഗതവും സെക്രട്ടറി മോനി ഒടികണ്ടത്തിൽ നന്ദിയും പറഞ്ഞു
![]()
