ദോഹ :ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഖത്തർ ഇന്റർനാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തദാനം നടത്തി. അപൂർവ്വ വിഭാഗങ്ങളിൽ പെട്ടതായി കണക്കാക്കപ്പെടുന്ന ബി നെഗറ്റീവ്, എ ബി നെഗറ്റീവ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട രക്തവും ദാനം ചെയ്തവയിൽ ഉൾപ്പെട്ടിരുന്നു. ക്യാമ്പിൽ പങ്കാളിയായവർക്ക് വേണ്ടി അൽ സഫ മെഡിക്കൽ പോളിക്ലിനിക്കിന്റെ ഹെൽത്ത് ചെക്കപ്പ് കൗണ്ടർ സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ അവരുടെ തന്നെ പ്രിവിലേജ് കാർഡ് സൗജന്യ കൺസൾട്ടേഷൻ കൂപ്പൺ, എന്നിവയും വിതരണം ചെയ്തു.
ജില്ലാ പ്രസിഡണ്ട് വിപിൻ മേപ്പയ്യൂർ, രക്ഷാധികാരി അഷ്റഫ് വടകര, കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡണ്ട് വിനീഷ് അമരാവതി, മുനവ്വർ, സദ്ദാം പുത്തൻപുരക്കൽ, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അലി വാണിമേൽ,ജില്ലാ ട്രഷറർ ഹരീഷ് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. ഐ സി ബി എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, വർക്കി ബോബൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
![]()
