ബംഗളരൂ: 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണംപോയി. ബംഗളൂരുവിലാണ് അപൂർവ്വമായ ബസ് സ്റ്റോപ്പ് മോഷണം നടന്നത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷ്ടാക്കൾ മുഴുവനായും ഇളക്കി കൊണ്ട് പോയത്. ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നത് ആയിരിക്കും മോഷ്ടാക്കളെ ആകർഷിച്ചത്. സി സി റ്റി വി ദൃശ്യങ്ങൾ ശേഖരിച്ചു പോലീസ് അന്വേഷണം തുടങ്ങി.
![]()
