മനാമ :ചരിത്രത്തിൽ നിന്ന് ഗാന്ധിയൻ സ്മരണകൾ തുടച്ചു നീക്കാൻ ശ്രമിക്കുന്നതായി കെ സി ജോസഫ് അഭിപ്രായപെട്ടു.
പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുന്ന ഭരണാധികാരികൾ ഗോഡ്സെയെ മഹത്വവത്കരിക്കുവാൻ ശ്രമിക്കുന്നു, ഗോഡ്സെക്ക് വേണ്ടി പൂജാ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നു. ഗാന്ധിജിയെ തള്ളി പറയുവാൻ പുതിയ വിചാരധാര സൃഷ്ടിക്കുന്നു.
ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ ഐ സി സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഐ വൈ സി ഇന്റേനാഷണൽ ചെയർമാൻ നിസാർ കുന്നത്ത്കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഒഐസിസി നേതാക്കളായ ചെമ്പൻ ജലാൽ,നസിം തൊടിയൂർ, ഷിബു എബ്രഹാം, ഫിറോസ് അറഫ, ഷാജി പൊഴിയൂർ,ശ്രീധർ തേറമ്പിൽ,ജേക്കബ് തേക്ക്തോട്, സിൺസൺ പുലിക്കോട്ടിൽ, മിനി റോയ്, ഷീജ നടരാജൻ,വർഗീസ് മോഡയിൽ, വിഷ്ണു വി, ജെനു കല്ലുംപുറത്ത്, സൈദ്മുഹമ്മദ്, റംഷാദ് അയിലക്കാട്, മുനീർ യൂ വി, ജോൺസൻ കല്ലുവിളയിൽ, ജോയ് ചുനക്കര ,സിജു പുന്നവേലി, ഗിരീഷ് കാളിയത്ത് ,അലക്സ് മഠത്തിൽ,രഞ്ജിത്ത് പടവിൽ, നിജിൽ രമേശ്, ബൈജു ചെന്നിത്തല, സുമേഷ് ആനേരി എന്നിവർ നേതൃത്വം നൽകി.
![]()
