എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേർ ശ്രദ്ധയിൽപെടുത്തിയിയതിനെ തുടർന്ന് സോഷ്യൽ മീഡിയ പേജിലൂടെ കേരള പോലീസ് വ്യക്തത ഈ വിഷയത്തിൽ വരുത്തി.അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ലന്നു ഫേസ്ബുക്ക് പോസ്റ്റിലാണ് കേരള പോലീസ് അറിയിച്ചത്.
ഏതാനും വർഷം മുൻപ് പ്രചരിച്ച ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോൾ വീണ്ടും ഷെയർ ചെയ്തിരിക്കുയാണ്. അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരികാണാമെന്നു ഫേസ് ബുക് പോസ്റ്റിലൂടെ അറിയിച്ചു .
![]()
