റിയാദ് :ഒക്ടോബർ 19, 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ലോക കേരള സഭ സൗദി മേഖലാ സമ്മേളനം അനിശ്ചിത്വത്തില്‍.സമ്മളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അനുമതി ഇതുവരെ കേന്ദ്ര അനുമതി ലഭ്യമായില്ല.ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ നേരത്തെ തന്നെ അനുവദിച്ചിരുന്നു.രാഷ്ട്രീയാനുമതി നല്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചു .കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്നറിയുന്നു.
![]()
