റിയാദ്: ഐ ഫോൺ 15 സീരീസിലുള്ള ഫോണുകളുടെ ടൈറ്റാനിയം ബോഡികൾ നിറം മങ്ങുന്നതായി സമ്മതിച്ചു ആപ്പിൾ. ഈ സീരീസിലുള്ള ഐ ഫോണുകളിൽ ബോഡികൾക്ക് വേണ്ടി ഉപയോഗിച്ച ടൈറ്റാനിയം നിർമിത ബോഡികളാണ് നിറം മങ്ങുന്നതായി കണ്ടെത്തിയത്. ഇത്തരം ബോഡിയുടെ നിറം മങ്ങാതിരിക്കാൻ കവറുകൾ ഉപയോഗിക്കണമെന്നും ആപ്പിൾ കൂട്ടിച്ചേർത്തു.
ഫോണിന്റെ ഭാരം കുറക്കുന്നതിന് വേണ്ടിയായിരുന്നു ആപ്പിൾ ടൈറ്റാനിയം ബോഡികൾ ഉപയോഗിച്ചത്. എണ്ണമയവും നനവും ടൈറ്റാനിയം ബോഡികൾ നിറം മങ്ങാൻ കാരണമെന്നാണ് ആപ്പിളിലെന്റെ കണ്ടെത്തൽ.
![]()
