റിയാദ്: സൗദി അറേബ്യയിലെ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിപ്പ് നടത്തി പിടിക്കപ്പെട്ടാൽ 10 വർഷം തടവും ഒന്നരലക്ഷം റിയാൽ പിഴയും ചുമത്തുമെന്ന് മുന്നറിയിപ്പ്. മന്ത്രാലയ ഉദ്യോഗസ്ഥർ എന്ന വ്യാജേന വിവിധ ഇടങ്ങളിൽ പലരെയും കബളിപ്പിച്ചു വൻതുക തട്ടുന്ന സംഘങ്ങൾ പീഡിപ്പിക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ഇത്തരക്കാരെ പിടികൂടുന്ന പക്ഷം പത്തു വർഷത്തെ കഠിന തടവും ഒന്നര ലക്ഷം റിയാൽ പിഴയും ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നു. മന്ത്രാലയ ഉദോഗസ്ഥർ എന്ന വ്യാജേന ചില സ്വദേശികളും വിദേശികളുമടങ്ങുന്ന സംഘം സൗദിയുടെ വിവിധ ഭാഗങ്ങളിൽ പലരെയും കബളിപ്പിച്ചു വൻതുകകൾ കൈക്കലാക്കിയിട്ടുണ്ട്.
![]()
