റിപ്പോർട്ട് : അഫ്സൽ കായംകുളം
റിയാദ് : ഹായിലിൽ ഹുലൈഫയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ജംഷീർ (30) ആണ് മരിച്ചത്.
ആറാദിയ എന്ന സ്ഥലത്തു ബൂഫിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ്റെ വാഹനവുമായി കുട്ടിയിടിചാണ് അപകടം സംഭവിച്ചത്.അൽ ഹൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ഹായിലിൽ അടക്കാൻ ഉള്ള പ്രവർത്തനങ്ങളുമായി കെ എം സി സി പ്രവർത്തകർക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുണ്ട്.
പിതാവ്:നയ്യാൻ സിദ്ധിക്ക് ,മാതാവ്: ജമീല ,ഭാര്യ:തസ്ലിബാനു.മൂന്നു സഹോദരങ്ങൾ ഉണ്ട്.
![]()
