റിയാദ്: ജിദ്ദ ഡവലപ്മെന്റ് അതോറിറ്റിക്ക് കൂടുതൽ അധികാരം നൽകി സൗദി മന്ത്രി സഭ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച മന്ത്രി സഭയുടെ തീരുമാനം പുറത്തു വിട്ടത്. ഇനി മുതൽ ജിദ്ദയിലെ വിവിധ സ്ഥലങ്ങളുടെ വികസനത്തിൽ അതോറിറ്റിക്ക് തീരുമാനം എടുക്കാനുള്ള അധികാരം മന്ത്രിസഭ നൽകി.
ജിദ്ദയിലെ വിവിധ കോർണിഷുകളുടെ വികസനത്തിലും മാറ്റങ്ങൾക്കും അതോറിട്ടി മുൻകൈ എടുക്കും. റിയൽ എസ്റ്റേറ്റ് മേഖലയും അതോറിട്ടിയുടെ കീഴിൽ വരുന്നതോടെ ജിദ്ദ അടിമുടി മാറ്റങ്ങൾക്ക് വിധേയമാകും.
![]()
