റിയാദ്: റിയാദ് ആലിയ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച അലുംനി മീറ്റ് ” കഹാനി” ചരിത്ര വിജയമായി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ ആദ്യ കൂട്ടായ്മ ആണിതെന്നതിൽ അഭിമാനമുണ്ടെന്ന് അലുംനി പ്രഥമ ചെയർമാൻ ഷാനിൽമുഹമ്മദ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അന്തരിച്ച ചെയർമാനും എം എൽ എ യുമായ തോമസ് ചാണ്ടി അൽ ആലിയ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ സ്കൂളിൽ നിന്നും 2010 മുതൽ 2019 വരെയുള്ള എല്ലാ ബാച്ചുകളേയും ഉൾപ്പെടുത്തി “കഹാനി” പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് രൂപം കൊടുത്തത്.
ആലിയ ഇന്ത്യൻ സ്കൂളിൽ സെപ്റ്റംബര്‍ മുപ്പതിന് സംഘടിപ്പിച്ച സംഗമത്തിൽ പൂർവ്വ വിദ്യാർഥികളും അധ്യാപകരും അടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.മീറ്റിനോടൊപ്പം സംഘടിപ്പിക്കപ്പെട്ട കലാ പരിപാടികൽ പങ്കെടുത്ത അംഗങ്ങൾക്കും കുടുംബങ്ങൾക്കും നവ്യാനുഭവം ആണ് സമ്മാനിച്ചത്.
അടുത്ത തലമുറയ്ക്ക് അവരുടെ കരിയറും ഭാവിയും കെട്ടിപ്പടുക്കാൻ തിരഞ്ഞെടുക്കാവുന്ന വൈവിധ്യമാർന്ന വഴികൾ തുറന്നുകൊടുക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഗൾഫ് സ്കൂൾ വിദ്യാർത്ഥികൾ വ്യക്തിപരമയി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ അവരെ പ്രാപ്തരാക്കുകയും ആവശ്യമായ പിന്തുണ നല്കി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി വിദ്യാഭ്യാസ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും “കഹാനി” ലക്ഷ്യമിടുന്നു.അതിന്റെ ഭാഗമായി കേരളത്തിലും “കഹാനി” യുടെ ഗ്രാൻഡ് ആലുംനി മീറ്റ് അടുത്ത നവംബറില്‍ സംഘടിപ്പിക്കാനാലുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.

ചെയർമാൻ ഷാനിൽ മുഹമ്മദ് ,ജനറൽ സെക്രട്ടറി നിബൽ മുഹമ്മദ്, ട്രഷറർ മുബാരിസ് റഷീദ് എന്നിവരടക്കം 12 അംഗങ്ങളെ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയാണു കൂട്ടായ്മയ്ക് നേതൃത്വം നൽകുന്നത്.വൈസ് ചെയർ പേഴ്സൺ സൽമ അഹ്മദ്, ട്രഷറർ നിജാദ്, ജോയിന്റ് സെക്രട്ടറി നബ്ഹാൻ,ടാസ്ക് ഫോഴ്സ് കോ-ഓർഡിനേറ്റർമാരായ മുഫീദ, മുഹമ്മദ് നാസർ, ഹിസാന തസനീം,കനീസ് ഫാത്തിമ,ഹബീബ, മുഹ്മിന,ഷാമൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
![]()
