റിയാദ്: കെ.പി.സി.സി നിർദേശപ്രകാരം നടക്കുന്ന അംഗത്വ കാർഡുകളുടെ വിതരണം റിയാദ് കോട്ടയം ജില്ല കമ്മിറ്റി പൂർത്തിയാക്കി.ഷുമേസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻറ് ബഷീർ സാപ്കോ അധ്യക്ഷത വഹിച്ചു.ഒക്ടോബർ 30 നു മുമ്പ് പുതിയ കമ്മിറ്റി വരുമെന്ന് അദ്ദേഹം അറിയിച്ചു.
സെൻട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര അംഗത്വ കാർഡുകളുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം ജിയോ തോമസിന് നൽകി നിർവഹിച്ചു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രെട്ടറി അബ്ദുള്ള വല്ലാഞ്ചിറ പ്രവർത്തനം വിശദികരിച്ചു.
സൗദി നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്,തിരുവനന്തപുരം ജില്ല പ്രസിഡന്റ് സജീർ പൂന്തുറ,തൃശൂർ ജില്ല പ്രസിഡന്റ് സുരേഷ് ശങ്കർ,കോട്ടയം ജില്ലാകമ്മിറ്റി ഭാരവാഹികളായ ജോസഫ് പുത്തൻപുര,ബുപിൻ കോര,സെബിൻ ജോസഫ്,സജിമോൻ,തോമസ് സി കെ ,പ്രതിൻ ജേക്കബ്,അനീഷ് വച്ചൂപറമ്പിൽ, സക്കീർ റാവുത്തർ, അജിത് തോമസ് ,സക്കീർ ഹുസൈൻ റ്റി ഡി പി എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ജിയോ തോമസ് നന്ദിയും പറഞ്ഞു.
![]()
