റിയാദ് :കെ പി സി സി ആഹ്വാന പ്രകാരം നടന്ന അംഗ്വത്വ വിതരണത്തിന് ശേഷമുള്ള ഒ ഐ സി സി സൗദി നാഷണൽ, ഗ്ലോബൽ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയയുള്ള സൗദി അറേബ്യ യിലെ റിയാദ് റീജിനൽ കമ്മിറ്റിക്കു കീഴിലുള്ള 14 ജില്ലാ കമ്മിററി തെരെഞ്ഞെടുപ്പുകൾ ഒക്ടോബർ 30 ന് മുൻപ് പൂർത്തിയാക്കുവാൻ തീരുമാനിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി വിളിച്ചു ചേർത്ത ജില്ലാ പ്രസിഡന്റ്മാർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, നാഷണൽ കമ്മിറ്റി ഭാരവാഹികൾ, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗമാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൽ ചർച്ച ചെയ്തത്.രണ്ടു ജില്ല കമ്മിറ്റികൾ ഒഴിച്ച് മറ്റിടങ്ങളിൽ സമവായ ചർച്ചകളിലൂടെ ഐക്യകണ്ഠമായി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വരാനാണ് സാധ്യത. ഒമ്പത് വർഷത്തിന് ശേഷം നടക്കുന്ന ഒ ഐ സി സി തെരഞ്ഞെടുപ്പിനെ പ്രവർത്തകർ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
![]()
