അഹമ്മദാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്നു തുടക്കം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ആദ്യമത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, കിവീസിനെ നേരിടും. 2019 ലോകകപ്പിന്റെ ഫൈനലിലും ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്. 10 ടീമുകള്‍ അണിനിരക്കുന്ന പോരാട്ടങ്ങളില്‍ 48 മത്സരങ്ങള്‍ ഉണ്ടാകും. 10 വേദികളിലായാണ് മത്സരങ്ങള്‍. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ലഖ്നൗ, ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ധര്‍മശാല എന്നിവയാണ് വേദികള്‍
![]()
