തബൂക്ക്: സൗദി അറേബിയയിലെ തബൂക്കിൽ വധ ശിക്ഷക്ക് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ കൊല്ലപ്പെട്ടയാളുടെ പിതാവ് പ്രതിക്ക് മാപ്പ് നൽകി. തബൂക്കിൽ അഞ്ചു വര്ഷം മുൻപ് നടന്ന കൊലപാതകത്തിലെ പ്രതിക്കാണ് പരമോന്നത കോടതി വധ ശിക്ഷ വിധിച്ചത്. വിധി നടപ്പാക്കുന്നതിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകുകയായിരുന്നു. കൊല്ലപ്പെട്ടായാളും പ്രതിയും സ്വദേശികളാണ്. മാപ്പ് നൽകുന്നതിനായി പ്രതിയുടെ കുടുംബം ഓഫർ ചെയ്ത വൻതുകയും കൊല്ലപ്പെട്ടയാളുടെ കുടുംബം നിരസിക്കുകയായിരുന്നു. ‘അല്ലാഹുവിനു വേണ്ടി ഞാൻ അത് പൊറുത്തിരിക്കുന്നു’ എന്നാണു പിതാവ് മാപ്പ് നൽകിയ ശേഷം പ്രതികരിച്ചത്. പ്രതിയുടെ കുടുംബവും ഗോത്രവും പലതവണ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും ഇവർ വഴങ്ങിയിരുന്നില്ല. വിധി നടപ്പാകുന്നിടത്തു വെച്ച് നൽകിയ മാപ്പ് തബൂക്കിൽ ഏറെ ആഘോഷിക്കപ്പെടുന്നു
![]()
