റിയാദ്: ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങൾ ഉള്ളവർ പകർച്ചവ്യാധിക്കെതിരായ കുത്തിവയ്പ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ശതമായ ചൂടിൽ നിന്ന് രാജ്യം തണുപ്പിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇതെന്ന് മന്ത്രാലയം ട്വിറ്റ് ചെയ്തു. കുഞ്ഞുങ്ങൾക്ക് പൂർത്തിയാക്കേണ്ട വാക്സിനുകൾ എടുത്തുവെന്നു ഉറപ്പ് വരുത്താനും നിർദേശിച്ചു. പഴകിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്നും ഭക്ഷണ ക്രമത്തിൽ ചിട്ടയായ മാറ്റം കൊണ്ടുവരാനും നിർദേശിച്ചു. തണുപ്പ് തുടങ്ങുന്നതോടെ വരാൻ സാധ്യതയുള്ള പനി, അലർജി,ശ്വാസം മുട്ടൽ എന്നിവയിൽ ജാഗ്രതവേണമെന്നും മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
![]()
