റിയാദ്: കഴിഞ്ഞ കാലങ്ങളിൽ റിയാദിലെ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ച്ചവെച്ച പ്രവാസി മലയാളി ഫൗണ്ടേഷൻ്റെ 2023-2025 കാലഘട്ടത്തേക്കുള്ള റിയാദ് സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം റിയാദിലെ ദൗറത്തുൽ മനാഖ് ഇസ്തിറാഹിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ പ്രഖ്യാപിച്ചു.
പുതിയ ഭരണസമിതിയിൽ ബഷീർ സാപ്റ്റ്കൊ (കോർഡിനേറ്റർ), സലിം വാലില്ലാപ്പുഴ(പ്രസിഡൻ്റ് ), റസൽ മഠത്തിപറമ്പിൽ (ജനറൽ സെക്രട്ടറി), നിസാം കായംകുളം( ട്രഷറർ), ഷരീഖ് തൈക്കണ്ടി (ജീവകാരുണ്യ കൺവീനർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു. സഹ ഭാരവാഹികളായി യാസിർ അലി കൊടുങ്ങല്ലൂർ (വൈസ് പ്രസിഡന്റ്), നൗഷാദ് യാക്കൂബ് (വൈസ് പ്രസിഡന്റ്), ശ്യാം വിലക്ക്പാറ (ജോയിന്റ് സെക്രട്ടറി), റിയാസ് വണ്ടൂർ (മീഡിയ കോഡിനേറ്റർ), പ്രഡിൻ അലക്സ് (കൺവീനർ-കലാസാംസ്കാരികം), സിയാദ് വർക്കല (പി.ആർ.ഒ), നാസർ പൂവാർ, കെ.ജെ.റഷീദ് (ജോ.കൺവീനർ-ജീവകാരുണ്യം), സഫീർ അലി (ജോ.കൺവീനർ-കലാസാംസ്കാരികം) എന്നിവരെ തെരെഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി ജലീൽ ആലപ്പുഴ, ഷാജഹാൻ ചാവക്കാട്, റഫീഖ് വെട്ടിയാർ എന്നിവരെയും പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി ദേശീയ സമിതി അംഗങ്ങളായി സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൻ മാർക്കോസ്, മുജീബ് കായംകുളം, ബിനു.കെ.തോമസ് എന്നിവരെയും തെരെഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റിയിലേക്ക് 16 അംഗ നിർവ്വാഹക സമിതിയും നിലവിൽ വന്നു.
തെരെഞ്ഞെടുപ്പിനു സൗദി ദേശീയ പ്രസിഡന്റ് ഡോ.അബ്ദുൽ നാസർ, ദേശീയ സമിതി അംഗങ്ങൾഎന്നിവർ നേതൃത്വം കൊടുത്തു.
കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ ‘മരുഭുമിയിലേക്കൊരു കാരുണ്യയാത്ര‘ പദ്ധതിയുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പ്രവാസി മലയാളി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ റിയാദിൽ നടത്തിവരുന്നത്. കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് വരും കാലങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് റിയാദിലെ സാമുഹിക സാംസ്കാരിക മേഖലകളിൽ തങ്ങളുടെതായ ഇടപെടലുകൾ നടത്തുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
![]()
