റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ളവര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന ഏറ്റവും വലിയ വിലകിഴിവ് 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.ഷോപ്പിംഗ് ഫെസ്റ്റിവൽ ഡോ അൻവർ ഖുർഷിദ് ഉത്ഘാടനം ചെയ്തു.
മാർക്കറ്റിങ് മാനേജർ നിബിൻ ലാൽ,ഷാഹിർ സി കെ ( എ ജി എം ബയ്യിങ് ആൻഡ് മെർച്ചന്റിസിങ്),മുഹമ്മദ്മുക്താർ(സീനിയർ മാനേജർ ബയ്യിങ് ആൻഡ് മെർച്ചന്റിസിങ്),നൗഷാദ് എ കെ (ഡെപ്യൂട്ടി മാനേജർ),സ്റ്റോർ മാനേജരന്മാരായ സക്കീർ ഇബ്രാഹിം, റഹ്മതുല്ലഹ്, ഉണ്ണി കൃഷ്ണൻ എന്നിവർ പ്രഖ്യാപന വേളയിൽ സന്നിഹിതരായിരുന്നു.
എല്ലാ ഡിപ്പാര്‍ട്മെന്റുകളിലും 4 ദിവസം അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.ഒക്ടോബര്‍ 4 മുതല്‍ 7 വരെ നാല് ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന പ്രെമോഷന് നല്‍കുന്നത്
ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്സ്, ഹോം കെയര്‍, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും മെഗാ ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി സിറ്റി ഫ്ളവറിന്റെ മുഴുവന്‍ സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രമോഷന് സിറ്റി ഫ്ളവറിന്റെ മുഴുവന്‍ ഷോറൂ മുകളിലും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു
![]()
