റിയാദ്: സൗദി അറേബിയയിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ വിനോദ പരിപാടികളും പരിശോധിക്കാൻ നിർദേശം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിർദേശം എന്റർടൈൻമെന്റ് അതോറിട്ടി സർക്കുലർ വഴി ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിച്ചത്. ഇതുപ്രകാരം എല്ലാ വിനോദ പരിപാടികളും മുനിസിപ്പാലിറ്റിയും സുരക്ഷാ വിഭാഗവും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. അതോറിറ്റിയുടെ അനുവാദമില്ലാതെ ലൈസൻസ് ഇല്ലാതെ പരിപാടികൾ നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് സംഘാടകർ ലൈസൻസിന്റെ രേഖകൾ ഹാജരാക്കണമെന്നും സർക്കുലറിൽ പറയുന്നു. സൗദിയുടെ സംസ്കാരത്തെ ബാധിക്കുന്ന ഉള്ളടക്കം പരിപാടിയിലില്ലെന്നു ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്നും അതോറിട്ടി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
![]()
