മനാമ :മൂന്നാമത് ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന് ഒക്ടോബർ 5ന് തിരി തെളിയും.ബഹ്റൈൻ സിനിമ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 9 വരെ നീണ്ടുനിൽക്കും. ‘സിനിമാ നിർമ്മാണം എന്ന കലാരൂപത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ചലച്ചിത്ര മേള അരങ്ങേറുന്നത്.രാജ്യത്തെ യുവ പ്രതിഭകൾക്ക് അംഗീകാരം നൽകുക, ചലച്ചിത്ര മേളയുടെ ലോക ഭൂപടത്തിൽ ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്
![]()
