തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ കരുണാകരൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന് ആക്കി മാറ്റണമെന്ന് ശശി തരൂർ എം പി ആവശ്യപ്പെട്ടു.
കെ കരുണാകരനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കിയത് .
കെപിസിസി ആസ്ഥാനത്ത് നടന്ന കരുണാകരൻ സെന്റർ മന്ദിര നിർമ്മാണ ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 80 ശതമാനം എയർപോർട്ടുകളുടെ പേരുകൾ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ കരുണാകരൻ ഇന്റർനാഷണൽ എയർപോർട്ട് എന്നാക്കുന്നതിൽ മടിക്കണ്ടതില്ലന്നും തരൂർ പറഞ്ഞു
![]()
