റിയാദ്: റിയാദിലെ പെരിന്തൽമണ്ണ സ്വദേശികളുടെ സംഘടനയായ “പാപ” യുടെ ആഭിമുഖ്യത്തിൽ 22/9/2023 വെള്ളിയാഴ്ച അൽ മനാഹിലെ സ്റ്റാർ ലാൻറ്ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ദേശീയ ദിനാചരണവും സ്പോട്സ് ഫെസ്റ്റും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ദേശീയ ദിനത്തോടു അനുബന്ധിച്ച് സംഘടിപ്പിച്ച സ്പോട്സ് ഫെസ്റ്റ് അഡ്വൈസറി അംഗം ഇബ്രാഹിം സുബ്ഹാൻ ഉൽഘാടനം ചെയ്തു.ദേശീയ ദിനാഘോഷം അഡ്വൈസറി അംഗം ടി സി ഇ റഫീഖ് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ആഷിക്ക് കക്കൂത്ത്, സ്പോട്സ് കൺവീനർ ഫിറോസ് പാതാരി,എക്സിക്യൂട്ടിവ് അംഗം സെക്കീർ കട്ടുപ്പാറ,സജേഷ് യു പി എന്നിവരുടെ നേതൃത്വത്തിൽ സ്പോട്സ് മത്സരങ്ങൾ നിയന്ത്രിച്ചു. പ്രസിഡന്റ് മുഹമ്മദ് അലി നെച്ചിയിൽ അദ്യക്ഷത വഹിച്ചു. മുഹമ്മദാലി കുന്നപ്പള്ളി ,ഫിറോസ് പതാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ആക്ടിങ് സെക്രെട്ടറി ശശി കട്ടുപ്പാറ സ്വഗതവും മുജീബ് മണ്ണാർമല നന്ദിയും പറഞ്ഞുപാപ കമ്മിറ്റി അംഗങ്ങളായ അൻവർ വേങ്ങൂർ,ഹക്കീം പതാരി,അസ്ക്കർ കാട്ടുങ്ങൽ,റഫീഖ് പുപ്പലം ,ശിഹാബ് മണ്ണാർമല,ഹംസക്കകട്ടുപ്പാറ,സെക്കീർ കട്ടുപ്പാറ,ഫിർദോസ് മേലാറ്റൂർ യുനൈസ്കാപ്പ് ,സൈതാലിക്കുട്ടി കാപ്പ് ,മുജീബ് കോയിസൻ,ഫിറോസ് നെന്മിനി,സജേഷ് യു. പി,മൊയ്ദീൻ കുട്ടി നെച്ചിയിൽ,നൂർ മണ്ണാർമല,സലാം പാങ്ങ്, മുനീർ മങ്കട,നൗഷാദ്,ശാഹുൽ എന്നിവർ നേതൃത്വം നൽകി.മ്യൂസിക് ചെയർ,ലെമൺ റേസ്,മുട്ടായി പെറുക്കൽ എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.മുതിർന്നവരുടെ പെനാൽറ്റി കിക്ക് മത്സരത്തിൽ സാഹിർ ചെറുകുളമ്പ് ഒന്നാം സ്ഥാനവും മുജീബ്സി ഡി രണ്ടാം സ്ഥാനവും കരസ്തമാക്കി. ആവേശോജ്വലമായ വടം വലി മത്സരത്തിൽ കരുത്തരായ യുത്സ് പൂപ്പലത്തെ തോൽപ്പിച്ച് കൊണ്ട് ആഷിക്കിന്റെ നേത്രത്തിലുള്ള WE CARE ZIMOCCA റിയാദ് ചാമ്പ്യൻമാരായി .വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
![]()
