ദുബായ്: കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർത്ഥികളുടെ യു എ ഇയിലെ ആലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് അണിയിച്ചൊരുക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ ഓണാഘോഷങ്ങൾക്ക് ദുബായ് മില്ലേനിയം സ്കൂളിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അദ്യക്ഷത വഹിച്ചു.
അക്കാഫ് ഗ്ലോബൽ ഓണം ജനറൽ കൺവീനർ മനോജ് ജോൺ,അക്കഫ് ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ട്രെഷറർ ജൂഡിന് ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി, വൈസ് ചെയർമാൻ അഡ്വ ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ ആഷിക് തൈക്കണ്ടി, ശ്യാം, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ,അക്കാഫ് വനിത വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, കൾച്ചറൽ കോഓർഡിനേറ്റർ വി സി മനോജ്, പ്രോഗ്രാം എക്സ്കോം ശ്രീജ സുരേഷ്, കോമ്പറ്റിഷൻ കമ്മിറ്റി കൺവീനർ ഷെമിൻ റഫീഖ്, എക്സ്കോം അംഗം ഷെഫി, ഓണം ജോയിന്റ് ജനറൽ കൺവീനേഴ്സ് സൂരജ്, സജി പിള്ള, വിദ്യ പുതുശ്ശേരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്ഥലം മാറി പോകുന്ന ദുബായ് ഇന്ത്യൻ കോൺസുലാർ ജനറൽ ഡോ അമൻ പുരിക്ക് അക്കാഫ് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി. അതിരാവിലെ ഏഴു മണി മുതൽ തുടക്കം കുറിച്ച കലാമത്സരങ്ങൾക്ക് മത്സരാർത്ഥികളുടെ അഭൂതപൂർവമായ തെരക്കായിരുന്നു അനുഭവപ്പെട്ടത്. അൻപത്തിയാറോളം പൂക്കളങ്ങളങ്ങളിൽ വിരിഞ്ഞിറങ്ങിയ വീറും വാശിയും പൂക്കള മത്സര വിജയികളെ കണ്ടെത്താൻ വിധികർത്താക്കൾക്കു ഏറെ പ്രയാസപ്പെടേണ്ടി വന്നു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് കൃതജ്ഞത പറഞ്ഞു.
ഒക്ടോബർ എട്ടിന് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന ആവണിപോന്നോണം കോളേജുകളുടെ ഘോഷയാത്രയും, തൃക്കായ ബാൻഡിന്റെ കേരളത്തിന് വെളിയിലുള്ള ആദ്യ അവതരണവും, പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കുന്ന സാംസ്കാരിക സമ്മേളനവും, നൂറിലധികം രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസ മലയാളി സാന്നിധ്യവും, മലയാള സിനിമയിലെ പ്രശസ്ത താരം ഹണി റോസിന്റെ സാന്നിധ്യവും, അനൂപ് ശങ്കറും മൃദുല വാരിയറും ചേർന്നവതരിപ്പിക്കുന്ന ഗാന സന്ധ്യയും അക്കാഫ് ഓണാഘോഷങ്ങൾക്ക് മികവേകുമെന്നു ഭാരവാഹികൾ അറിയിച്ചു
![]()
