കുവൈറ്റ് : ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണപ്പൊലിമ-2023 സംഘടിപ്പിച്ചു. പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങരയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം തൃക്കാക്കര എം എൽ എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണിനും വളർന്ന സംസ്കാരത്തിനും വില കൽപിക്കുന്നവരാണ് പ്രവാസികളെന്നു ഉമ തോമസ് പറഞ്ഞു. പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെ ചടങ്ങിൽ ആദരിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപിള്ള കുംബളത്ത്, എൻ. ബി. റ്റി. സി ചെയർമാൻ കെ.ജി. എബ്രഹാം, കെ.എം.സി.സി ജെനറൽ സെക്ക്രട്ടറി ഷറഫുദീൻ കണ്ണേത്ത്, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡൻറ് ആൻഡ് സി.ഇ.ഒ മോഹമ്മദ് അലി, വൈസ് പ്രസിഡൻറ് ശാമുവേൽ ചാക്കോ കാട്ടുർകളിക്കൽ, ജനറൽ സെക്രട്ടറിമാരായ ബി. എസ്. പിള്ള, ജോയി ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, എം. എ. നിസ്സാം, റോയ് കൈതവന, ജോയ് കരവാളൂർ, ജോയിൻറ് ട്രഷറർ റിഷി ജേക്കബ്, ലേഡീസ് വിങ് ചെയർപേഴ്സൻ ലാൻസീ ബാബു, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ്, വെൽഫയർ വിങ് ചെയർമാൻ ആന്റൊ വാഴപ്പള്ളി, മീഡിയാ വിങ്ങ് ചെയർമാൻ ജോർജ്ജി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഒ.ഐ.സി.സി പുതുതായി ആരംഭിച്ച കെയർ റ്റീമിന്റെ ഉൽഘാടനവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു. പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നാഷണൽ സെക്ക്രട്ടറി റോയ് കൈതവനക്ക് മെമന്റൊ നൽകി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി ലൈബ്രേറിയൻ മാണി ചാക്കോയെ മെമന്റൊ നൽകി ആദരിച്ചു. വിവിധ ജില്ലാക്കമ്മറ്റികൾ പങ്കെടുത്ത അത്തപ്പുക്കള മൽസരത്തിൽ വിജയികളായ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകൾക്കും, കൂപ്പൺ വിതരണത്തിലെ വിജയികളായ ആലപ്പുഴ, എർണ്ണാകുളം, കാസർഗ്ഗോട് ജില്ലകൾക്കും വ്യ്ക്തിഗത വിജയികൾ ആയ സുരേന്ത്രൻ മുങ്ങത്ത്, കലേഷ് ബി പിള്ള, വിജോ പി തോമസ്, നിബു ജേക്കബ് എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
![]()
