മനാമ: കേരള ഗാലക്സി വേൾഡ് ബഹ്റിൻ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.
30 ദിവസമായി നടക്കുന്ന ബി എം സി ശ്രാവണ മഹോൽസവത്തിൻ്റെ ഭാഗമായി കേരള ഗാലക്സി കുടുംബ സംഗമം ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉൽഘാടനം ചെയ്തു.രക്ഷാധികാരി വിജയൻ കരുമല അദ്യക്ഷം വഹിച്ചു.
വിജയൻ കരുമലയും ഫ്രാൻസിസ് കൈതാരത്തും ചേർന്ന് ദീപം തെളിയിച്ചു. ബഹ്റിനിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ബഷീർ അമ്പലായി, കെ ടി. സലിം മോനി ഒടി കണ്ടത്തിൽ, സുധീർ തിരുനിലത്ത്, അൻവർ നിലമ്പൂർ, കാത്തു എന്നിവർ ആശംസയർപ്പിച്ചു. ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്യങ്ങളായ ഫ്രാൻസിസ് കൈതാരത്ത് മോനി ഒടി കണ്ടത്തിൽ, ബഷീർ അമ്പലായി, കെ ടി സലിം, സുധീർ തിരുനിലത്ത്, അൻവർ നിലമ്പൂർ, വിജയൻ കരുമല എന്നിവരെയും നിരവധി ജീവകാരുണ്യ പ്രവർത്തകരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
കലാവിരുന്നു വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, ജിതിൻ പേരാമ്പ്ര, വിജയൻ ഹമദ് ടൗൺ, വിനോജ്, ഷംസീർ പയ്യോളി, ഷക്കീല മുഹമ്മദലി, ഖാലിദ് സീനത്ത് എന്നിവർ നിയന്ത്രിച്ചു. രാജീവ് തുറയൂർ സ്വാഗതവും സിബി കുര്യൻ നന്ദിയും പറഞ്ഞു
![]()
