റിയാദ് :എൻ എൽ പി കുടുംബ സംഗമം റിയാദ് മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.”ലോ ഓഫ് എൻട്രോപ്പി” എന്ന വിഷയത്തെ അധികരിച്ചുള്ള ഇന്റർനാഷണൽ ട്രൈനെർ ഡോക്ടർ പോൾ തോമസിന്റെ ക്ളാസ് ഏറെ വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി.
ചടങ്ങിൽ എൻ എൽ പി പോൾ തോമസ് അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെ നിസ്വാർത്ഥവും മാതൃകാപരവുമായി എൻ എൽ പി സേവനങ്ങൾ എങ്ങനെ പ്രയോഗവത്കരിക്കാമെന്നുള്ള അനുഭവങ്ങൾ മുഖ്യ പ്രഭാഷകനും കിംസ് ഹോസ്പിറ്റൽ ചെയർമാനായ സൂരജ് പാണയിൽ സദസ്സുമായി പങ്കിട്ടു.
വളർന്നു വരുന്ന തലമുറയുടെ മാനസികമായ ആരോഗ്യവും വ്യക്തിത്വ വികസനവും മാതാപിതാക്കൾക്ക് മക്കളോടുള്ള പെരുമാറ്റത്തേയും നിത്യ ജീവിത ക്രമീകരണങ്ങളേയും അനുസരിച്ചാണെന്നുള്ള തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
എൻ എൽ പി,അലോപ്പതി മെഡിക്കൽ ഫീൽഡിലും മറ്റ് ഇതര ചികിത്സാ തലങ്ങളിലും, മാനസിക ആരോഗ്യ തലത്തിലും ചെലുത്തുന്ന സ്വാധീനത്തേയും പ്രാധാന്യത്തേയും കുറിച്ച് മുഖ്യാതിഥി ഡോക്ടർ അൻവർ ഖുർഷിദ് (റോയൽ പ്രോട്ടോകോൾ ഫിസിഷ്യൻ ,നാഷണൽ ഗാർഡ് ഹോസ്പിറ്റൽ)സംസാരിച്ചു.
പ്രവാസി ഭാരതി അവാർഡ് ജേതാവ് ശിഹാബ് കൊട്ടുകാട്,അബ്ദുൽ ലത്തീഫ്,അലവിക്കുട്ടി ഒളവട്ടൂർ,ഷിജിത്,ഫർഹാൻ അഹമ്മദ്,സയ്യിദ അൻസാരി,മുഹിയുദ്ദീൻ,നിഖില സമീർ, വർഗ്ഗീസ് വിന്റർ ടൈം കമ്പനി എന്നിവർ ആശംസകൾ അർപ്പിച്ചു.
എൻ എൽ പി സൗദി മാനേജർ സ്റ്റാൻലി ജോസ് സ്വാഗതവും ഷുക്കൂർ പൂക്കയിൽ നന്ദിയും പറഞ്ഞു.
എൻ എൽ പി വെരിഫൈഡ് മാസ്റ്റർ പ്രാക്റ്റീഷനർ നിഖില സമീറിനുള്ള നാഷണൽ സ്കിൽ ഇന്ത്യ മിഷൻ സർട്ടിഫികറ്റും ഐ ഡി കാർഡും എൻ എൽ പി പോൾ തോമസ് കൈമാറി.
കോവിഡ് കാലത്തും അതിന് ശേഷവും നാട്ടിലും പ്രവാസി സമൂഹത്തിലും നൽകി വരുന്ന സേവനാനുഭവങ്ങൾ എൻ എൽ പി കുടുംബാംഗങ്ങൾ പങ്ക് വെച്ചു.
യാസിർ ,അബൂബക്കർ സിദിഖ് ,സുമിത ,ഹാജറ ,ഷാഫി ,നമിത,മധുസൂദനൻ, ഷംനാദ്,സൈനുൽ ആബിദ്,എന്നിവർ നേതൃത്വം നൽകി .
![]()
