അസീർ: സൗദി അറേബിയയിലെ അസീറിൽ ഒപ്പം ജോലിചെയ്യുന്ന നേഴ്സിനെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്ത ഡോക്ടർക്ക് കോടതി അഞ്ചു വർഷ ജയിൽ ശിക്ഷ വിധിച്ചു. അസീറിലാണ് സംഭവം. ഡോക്ടർ നിരന്തരം കളിയാക്കുകയും അതിൽ ഇടപെട്ടപ്പോൾ ഉപദ്രവിക്കുകയുമായിരുന്നെന്ന നേഴ്സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. അന്ന്വേഷണത്തിൽ ഡോക്ടർ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് കോടതി അഞ്ചുവർഷം ജയിൽ ശിക്ഷക്ക് വിധിക്കുകയായിരുന്നു. കൂടാതെ പ്രതിയുടെ ചിലവിൽ തന്നെ പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും കോടതി വിധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരമാണ് നടപടികൾ.
![]()
