റിയാദ്: സൗദി അറേബിയയുടെ അടുത്ത രണ്ടു ബജറ്റുകൾ കമ്മിയാകുമെന്നു മുന്നറിയിപ്പ്. രാജ്യത്തിൻറെ എല്ലാ പദ്ധതികളിലേക്കും പണം ചിലവഴിക്കുന്നതാണ് അടുത്ത രണ്ടു ബജറ്റുകൾ കമ്മിയാകാൻ കാരണമെന്നു വിദഗ്ധർ പറഞ്ഞു. വരാനിരിക്കുന്ന വര്ഷങ്ങളിലേക്കുള്ള നേട്ടത്തിനായി ചിലവഴിക്കൽ വർധിക്കും. ഇങ്ങനെ ചിലവഴിക്കുന്ന പദ്ധതികളുടെ സാമ്പത്തിക നേട്ടം അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രതിഭലിക്കുമെന്നും ഇവർ പറയുന്നു. കൂടാതെ അടുത്ത വർഷത്തേക്കുള്ള സൗദിയുടെ സാധ്യതാ ബജറ്റും പ്രഖ്യാപിച്ചു. വരവ് 1. 172 ബില്യൺ റിയാലും, ചെലവ് 1.251 ബില്യൺ റിയാലും കമ്മി 79 ബില്യൺ റിയാലുമായിരിക്കുമെന്നു കണക്കുകൾ. വൻകിട പദ്ധതികളിലേക്ക് പണം ചിലവഴിക്കാനും തീരുമാനിച്ചു.
![]()
