റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഓണാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് തലത്തിൽ നടന്ന അത്തപൂക്കള മത്സരത്തിൽ സുമേശി യൂണിറ്റ് വിജയികളായി.തിരുവാതിരകളി, വഞ്ചിപ്പാട്ട്,മാവേലിയെ വരവേൽക്കൽ, കുട്ടികൾക്കായുള്ള വിവിധതരം കലാകായിക മത്സരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഘോഷത്തിൽ റിയ അംഗങ്ങൾ, അവരുടെ കുടുംബങ്ങൾ ഉൾപ്പെടെ 300 ലേറെ ആളുകൾ പങ്കെടുത്തു. ടി എൻ ആർ നായർ, ബിനു, അബ്ദുൽ സലാം, രാജേഷ് എന്നിവർ വിഭവസമൃദ്ധമായ ഓണസദ്യക്ക് നേതൃത്വം നൽകി.

റിയ പ്രസിഡന്റ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിന്റെ ഉത്ഘാടനം മുൻ പ്രസിഡന്റ് പൈലി കെ ആന്റണി നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, റിയാദ് തമിഴ് സംഘം പ്രസിഡന്റ് വെട്രിവേൽ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹി ഷിബു ഉസ്മാന് എന്നിവർ ആശംസകൾ നേർന്നു.

ജീവ കാരുണ്യ പ്രവർത്തനനത്തിൽ സാമ്പത്തിക സഹായം നൽകിയ സംഘടനയുടെ യൂണിറ്റുകളെ ജീവ കാരുണ്യ ഭിവാഗം കൺവീനർ അരുൺ കുമാരൻ ആദരിച്ചു. സൗദിയിലെ ജോലി രാജി വച്ച് നാട്ടിലേക്ക് തിരിക്കുന്ന ജീവ കാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ മുദസ്സിരിന്നു സംഘടനയുടെ ഉപഹാരം പൈലി കെ ആന്റണി കൈമാറി. സെക്രട്ടറി ഉമ്മർകുട്ടി സ്വാഗതം പറഞ്ഞു. അവതാരിക മീരാ മഹേഷ് ഓണസന്ദേശം നൽകി.

റിയയുടെ കുട്ടികളും മുതിർന്നവരും ഒരുക്കിയ കലാവിരുന്ന് ആഘോഷങ്ങൾക്ക് നിറം ചാർത്തി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്ക്മുള്ള കായിക മത്സരങ്ങളും സംഘടിപ്പിച്ചു പരിപാടികൾക്ക് നിഖിൽ മോഹൻ, ഹബീബ് റഹ്മാൻ, മഹേഷ് മുരളിധരൻ, അജുമോൻ, ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകി
![]()
