റിയാദ്: ആഗസ്റ്റ് 25 ന് റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ റിയാദിൽ കബറടക്കി.ഉംറ കഴിഞ്ഞു കുവൈറ്റിലേക്ക് പോകുന്ന വഴി റിയാദിലെ തുവൈഖി റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും ട്രെയ്ലറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗൗസ് ബാഷ ദാന്തു(35 ),തബ്രാക് സർവർ (31 ),മക്കളായ മുഹമ്മദ് ഈഹൻ ഗൗസ് (4 ),മുഹമ്മദ് ദാമിൽ ഗൗസ് ( 2 ) മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്.
കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലായ മൃതദേഹങ്ങൾ റൂമ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് സൂക്ഷിച്ചിരുന്നത്.ഡി എൻ എ ടെസ്റ്റ് ലൂടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ കെ എം സി സി വെൽഫയർ വിങ് ചെയർമാൻ സിദ്ധിക്ക് തൂവ്വൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയായിരുന്നു
![]()
