തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പാതട്ടിപ്പില്‍ മുഖ്യമന്ത്രിയേയും സിപിഎം നേതാക്കളേയും പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ എ.സി മൊയ്തീന്റെ സ്വന്തമാകാനാണ് സാധ്യതയെന്ന് അദ്ദേഹം പരിഹസിച്ചു.തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റേയും എംപി ടി.എന്‍ പ്രതാപന്റേയും നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![]()
