അജ്മാൻ: ആലുവ റസിഡൻസ് ഓവർസിസ് മലയാളീസ് അസോസിയേഷനായ അരോമ ഓണാഘോഷം സംഘടിപ്പിച്ചു.അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന പൊന്നോണം-2023 അരോമ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി നാദിർഷ അലി അക്ബർ,പ്രസിഡന്റ് അഡ്വ. ഫെബി ഷിഹാബ്, സെക്രട്ടറി അഡ്വ. ഷെമീന ശബീബ് എന്നിവർ സംസാരിച്ചു.അരോമയുടെ ഏറ്റവും മുതിർന്ന അംഗമായ പി.കെ. മൊയ്തീനെയും മലയാളി മങ്ക-2023ലെ റണ്ണർഅപ്പായ സംഗീത ഭാസ്കരനെയും പരിപാടിയിൽ ആദരിച്ചു.പരിപാടിയുടെ കൺവീനർ അബു സബാഹ് സ്വാഗതവും അജ്മാൻ പ്രസിഡന്റ് ഷുഹൈബ് നന്ദിയും പറഞ്ഞു.
![]()
