തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പ് സന്ദേശത്തിൽ മാറ്റം വരുത്തി.ഇന്ന് പത്ത് ജില്ലകളിലും ശനിയാഴ്ച 9 ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കും.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കർണാടക തീരത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
![]()
