ദമ്മാം: സൗദി ദേശീയ ദിനത്തിൽ പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ ഹസ്സ യാത്രയും സംഗമവും സംഘടിപ്പിച്ചു. അൽ ഹസ്സ ഫാം ഹൌസിൽ നടന്ന സംഗമത്തിൽ സമ്പാദ്യ ശീലം: പ്രവാസികൾ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തിൽ ചർച്ച നടന്നു. ആർ സി യാസിർ ചർച്ചക്ക് നേതൃത്വം നൽകി. വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്ന സമയത്തു അതിലെ ഒരു പങ്ക് സമ്പാദ്യമായി നീക്കി വെക്കാൻ പ്രവാസികൾ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ഉണർത്തി. പ്രവാസവും വരുമാനവും നിലക്കുന്ന സന്ദർഭങ്ങളിൽ ഇത് വലിയ മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അൻവർ ഫസൽ (ഖഫ്ജി), ജമാൽ കൊടിയത്തൂർ, സാബിക് എന്നിവർ സംസാരിച്ചു. ദേശീയ ദിനാഘോഷത്തിന്റെ മുന്നോടിയായി അൽ കോബാർ കോർണീഷിൽ നടന്ന പരിപാടിയിലും പ്രവാസി പ്രവർത്തകർ പങ്കാളികളായി. റഊഫ് ചാവക്കാട്, ഷെരീഫ് കൊച്ചി തുടങ്ങിയവർ നേതൃത്വം നൽകി
![]()
